
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ 339 പേർക്ക് അടക്കം സംസ്ഥാനത്ത് 722 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 10725 രോഗികളാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.
ഇന്ന് രോഗം ബാധിച്ചവരിൽ 155 പേർ വിദേശത്തു നിന്നും എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 62 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ 481 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 34 പേർക്കു രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നു കണ്ടെത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് രോഗം ബാധിച്ചവരിൽ 12 പേർ ആരോഗ്യ പ്രവർത്തകരും അഞ്ചു പേർ ബി.എസ്.എഫ് ഉദ്യോഗസ്ഥരും മൂന്നു പേർ ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമാണ്. സംസ്ഥാനത്ത് ഇന്നു രണ്ടു പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. തൃശൂർ സ്വദേശി അനീഷ് (39), കണ്ണൂർ സ്വദേശി മുഹമ്മദ് സലി (25) എന്നിവരാണ് മരിച്ചത്.
ഇന്ന് 228 പേരാണ് സംസ്ഥാനത്ത് രോഗ വിമുക്തരായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 339 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. എറണാകുളത്ത് 57 പേർക്കും, കൊല്ലത്ത് 42 പേർക്കും, മലപ്പുറത്ത് 42 പേർക്കും പത്തനംതിട്ടയിൽ 39 പേർക്കും, കോഴിക്കോട് 33 പേർക്കും, തൃശൂരിൽ 42 പേർക്കും പത്തനംതിട്ടയിൽ 39 പേർക്കും, കോഴിക്കോട് 33 പേർക്കും ഇടുക്കിയിൽ 26 പേർക്കും പാലക്കാട് 25 പേർക്കും കണ്ണൂരിൽ 23 പേർക്കും ആലപ്പുഴയിൽ 20 പേർക്കും കാസർകോട് 18 പേർക്കും വയനാട്ടും കോട്ടയത്തും 13 പേർക്കു വീതവുമാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്.







