Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റേത്(-33) ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് .
അഞ്ചംഗം സംഘം രാത്രി ഏഴു മണി മുതല്‍ ആയുധവുമായി സന്ദീപിനെ തെരഞ്ഞു നടക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു.

സന്ദീപും സുഹൃത്തുക്കളും പതിവായി ചെന്നിരിക്കാറുള്ള ചാത്തങ്കരിയിലെ കടയില്‍ രാത്രി ഏഴരയോടെ രണ്ടു ബൈക്കുകളിലായി അഞ്ചു പേര്‍ സന്ദീപിനെ അന്വേഷിച്ച്‌ ചെന്നിരുന്നു. നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്ന് ചോദിച്ചുകൊണ്ട് കടയുടമയുമായി വാക്കേറ്റമുണ്ടായി.തുടർന്ന് സംഘത്തിലെ രണ്ടു പേര്‍ വടിവാളും കത്തിയുമെടുത്ത് വീശിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപിനെ കാണാതെ വന്നപ്പോള്‍ ഇവര്‍ തിരക്കി പോവുകയായിരുന്നു. വൈകിട്ട് മേപ്രാലിലെ കലുങ്കില്‍ സുഹൃത്തുമൊത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുന്നത്.

സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സന്ദിപിനെ സമീപത്തെ ചാലിലേക്ക് തള്ളിയിട്ട സംഘം വെട്ടിയും കുത്തിയുമാണ് കൊന്നത്. ശരീരമാസകലം മുറിവുകള്‍ ഉണ്ട്. മാരകമായ 11 കുത്തുകളേറ്റ സന്ദീപ് ആശുപത്രിയില്‍ എത്തും മുന്‍പ്‌ മരിച്ചു. സുനിതയാണ് ഭാര്യ.

ആര്‍എസ്‌എസ് പ്രവര്‍ത്തകരായ കണിയംപറമ്പില്‍ ജിഷ്ണു, ശ്രീജിത്ത് എന്നിവര്‍ കൊലയാളി സംഘത്തിലുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി, തിരുവല്ല ഡിവൈ.എസ്‌പി രായപ്പന്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.