video
play-sharp-fill
ചെന്നിത്തലയെ എനിക്കറിയില്ല,	 ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുമില്ല; വെളിപ്പെടുത്തലുമായി അധോലോക നായകന്‍ രവി പുജാരി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്

ചെന്നിത്തലയെ എനിക്കറിയില്ല, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുമില്ല; വെളിപ്പെടുത്തലുമായി അധോലോക നായകന്‍ രവി പുജാരി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക നായകന്‍ രവി പുജാരി പോലീസിന് മൊഴി നല്‍കി. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവി പുജാരി എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ നിന്ന് +447440190035 എന്ന നമ്പരില്‍ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ ഹൈടെക് സെല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരപ്പന അഗ്രഹാര ജയിലിലായിരുന്ന പൂജാരി ബാംഗ്ലൂര്‍ വിക്ടോറിയ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. അവിടെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് കേരളാ പൊലീസ് ചോദ്യം ചെയ്തത്. പൂജാരിയെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.