മുംബൈയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: മുംബൈയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറസ്റ്റിലായി . മേഘ്വാടി ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സുജാത പാട്ടീലാണ് എ.സി.ബിയുടെ പിടിയിലായത്.ഇവരിൽ നിന്ന് 40,000 രൂപ പിടിച്ചെടുത്തു.

ഒരു പരാതിക്കാരനിൽ നിന്ന് സുജാത ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിക്കാരി അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചു. എ.സി.ബിയുടെ നിർദ്ദേശ പ്രകാരം ഓഫീസിൽ എത്തി പണം കൈമാറുന്നതിനിടെയാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group