കയ്യിൽ ഊരിപ്പിടിച്ച കത്തി, ആക്രോശവും തെറിവിളിയും; ഒടുവിൽ യുവാവിനെ അക്രമി സംഘം നടുറോഡിലിട്ട് ചവിട്ടിക്കൂട്ടി: രക്തം വാർന്നൊഴികി പെരുമ്പാവൂരിലെ പെട്രോൾ പമ്പിനു മുന്നിൽ യുവാവ്: ബൈക്ക് കാലിൽ മുട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഇങ്ങനെ; വീഡിയോ സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: പ്രബുദ്ധമാണ് കേരളമെന്നാണ് മലയാളികൾ അഹങ്കാരത്തോടെ അവകാശപ്പെടുന്നത്. എന്നാൽ, ബീഹാറിനെയും യുപിയെയും തോൽപ്പിക്കുന്ന ആൾക്കൂട്ട ആക്രമണമാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ എന്ന നാട്ടിൽ അരങ്ങേറിയത്. അതിക്രൂരമായ രീതിയിൽ ഒരു ചെറുപ്പക്കാരനെ പട്ടിയെ തല്ലുന്നത് പോലെ തല്ലിച്ചതയ്ക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ഒരു യുവാവിനെ ഏതോ ഒരു സ്ഥലത്ത് ഇട്ട് അക്രമി സംഘം ക്രൂരമായി മർദിക്കുന്നു. ആദ്യം യുവാവ് സ്‌കൂട്ടറിൽ വന്നിറങ്ങുന്നതും, സ്‌കൂട്ടറിൽ ഇരുന്ന് ഇരപ്പിക്കുന്നതും മറ്റൊരു യുവാവുമായി തർക്കിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനു ശേഷം സ്‌കൂട്ടറിൽ ഇരുന്ന യുവാവ് കത്തിയുമായി ഇറങ്ങി വരികയയും റോഡിൽ നിൽക്കുന്ന യുവാവിനു നേരെ കത്തി വീശുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം യുവാവിനെ ഒരു റൗണ്ട് ഓടിക്കുന്നു. ഇയാളെ കുത്താനിട്ട് ഓടിക്കുന്നത് കണ്ട് ഇവിടെ കൂടി നിന്നവർ ഇടപെടുന്നു. ഇവർ സ്‌കൂട്ടറിൽ എത്തിയ യുവാവിനെ കീഴ്‌പ്പെടുത്തിയ ശേഷം ക്രൂരമായി ആക്രമിക്കുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആ യുവാവിനെ നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കാലിൽ സ്‌കൂട്ടർ കയറിയത് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ലഭിക്കുന്ന വിവരം. പെരുമ്പാവൂരിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ചൊവ്വ രാത്രി ഏഴരയോടെ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിലെ വൈറലും ചർച്ചയുമായി മാറിയത്.

പമ്ബിലെത്തിയ പാറപ്പുറം സ്വദേശി സഞ്ജു എന്ന യുവാവ് പമ്ബിൽ നിൽക്കുകയായിരുന്ന ബസ് ജീവനക്കാരിൽ ഒരാളുടെ കാലിലൂടെ സ്‌കൂട്ടർ കയറ്റി. ഇത് ചോദ്യം ചെയ്തതോടെ അരയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഒടുവിൽ നാട്ടുകാർ കീഴ്‌പ്പെടുത്തിയ പ്രതിയെ പരുക്കുകളോടെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ ഇവിടെ കാണാം