Spread the love

ബാംഗ്‌ളൂരു:  മാലിന്യ ലോറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ ലിവ്-ഇൻ പങ്കാളി അസം സ്വദേശി ഷംസുദ്ദീനെയാണ് (33) പൊലീസ് അറസ്റ്റു ചെയ്ത്‌ത്.മൃതദേഹം കണ്ടെത്തി 20 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ബംഗളൂരുവിലെ ഹുലിമാവില്‍ താമസിക്കുന്ന ആശയാണ് (40) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിധവയായിരുന്ന ആശയ്ക്കൊപ്പം ഷംസുദ്ദീൻ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു.ഇരുവരും നാല് മാസം മുമ്പാണ് ഒരുമിച്ച്‌ താമസിക്കാൻ തുടങ്ങിയത്.ഒരേ ഹൗസ് കീപ്പിംഗ് കമ്ബനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പൊലീസ് പറയുന്നു.

video
play-sharp-fill

ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പെലീസ് കണ്ടെത്തി.ആശയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഷംസുദ്ദീൻ ബാഗിലാക്കി 20 കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ചാണ് മാലിന്യ ലോറിയില്‍ ഉപേക്ഷിച്ചത്. പൊലീസിന്റ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.