
കണ്ണൂർ: കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍. ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു ആക്രമിച്ചതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് കോടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടത്.
ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ഓഫീസ് കത്തിച്ചത് സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വീണാ ജോർജിന് ഇന്ന് വിദഗ്ദ്ധ പരിശോധന നടത്തും. എംആർഎ സ്കാനിംഗില്‍ ഗുരുതപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തല്‍. കഴുത്തിന് നേരിയ ക്ഷതം ഉണ്ടെന്നാണ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയത്. ഇന്ന് പത്തുമണിയോടെ മെഡിക്കല്‍ ബോർഡ് മീറ്റിംഗ് ചേരും.







