
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.
അർഹത ഉണ്ടെങ്കില്‍ പോലും ബന്ധുവായ ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുമെങ്കില്‍ ആ സ്ഥാനാർത്ഥിത്വം നേതാക്കള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഇഎംഎസിന്റെ ലോകം സെമിനാറിലായിരുന്നു ബേബി ഇക്കാര്യങ്ങള്‍ പറഞ്ഞത്
‘ഒരാള്‍ സ്വന്തം അര്‍ഹത കൊണ്ട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാര്‍ട്ടി പോകേണ്ടതില്ല. എന്നാല്‍ ഒരു നേതാവുമായി ബന്ധപ്പട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ മൊത്തത്തില്‍ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് തോന്നുകയാണെങ്കില്‍ അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നു’- എന്നായിരുന്നു എംഎ ബേബിയുടെ വാക്കുകള്‍.
അവിടെ താനുമായി ബന്ധപ്പെട്ട ഒരാള്‍ക്ക് പകരം മറ്റൊരാള്‍ മതി എന്ന് തീരുമാനിക്കാന്‍ നേതാവ് തന്നെ മുന്‍കൈ എടുക്കുന്നതാണ് ശരിയായ രീതി. കണ്ണൂരില്‍ ഉണ്ടായ ഒരു സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന സ്വയം വിമര്‍ശനം കണ്ണൂര്‍ ജില്ലാ കമ്മറ്റി നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തോല്‍വിക്ക് തിരിച്ചടിയുടെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിനിടെ പ്രചാരണത്തില്‍ പാർട്ടി ഉയർത്തിയ ‘എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയെന്ന് സമ്മതിച്ചിരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്.
എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നുതന്നെയാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. അത് ആളുകള്‍ക്കിടയില്‍ മറ്റൊരു ബോധം രൂപപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍, പി. രാജീവ് പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജീവും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ചത്.







