play-sharp-fill
സി പി എം സമ്മേളനങ്ങൾക്ക് കൊടി ഉയരുമ്പോൾ:  കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ  മുഖ്യമന്ത്രി അവരിപ്പിച്ച വികസന രേഖ കാലാസിലൊതുങ്ങി

സി പി എം സമ്മേളനങ്ങൾക്ക് കൊടി ഉയരുമ്പോൾ: കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ  മുഖ്യമന്ത്രി അവരിപ്പിച്ച വികസന രേഖ കാലാസിലൊതുങ്ങി

കൊല്ലം :ഇരുപത്തിനാലാം
പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ, കൊച്ചിയിലെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖയിലെ പ്രധാന പദ്ധതി നിർദേശങ്ങൾ കടലാസിൽ തുടരുന്നു.

‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന പേരിൽ മുഖ്യമന്ത്രി അവതരിപ്പിച്ച 48 പേജുള്ള രേഖ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിദേശ മുലധനം, സ്വകാര്യ- വിദേശ സർവകലാശാലകൾ, ആരോഗ്യ- മാലിന്യ സംസ്‌കരണ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായുള്ള രേഖയിലെ ചില നിർദേശങ്ങൾ വിവാദമാകുകയും ചെയ്തു. 2022 മാർച്ച് ഒന്നു മുതൽ 4 വരെയായി രുന്നു സമ്മേളനം.


ശാസ്ത്ര- സാങ്കേതിക വികാ സം, കാർഷിക പുരോഗതി, വ്യവസായ വികസനം, മദ്യോൽപാദനം, ടൂറിസം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തദ്ദേശ സ്വയംഭര ണം, ശുചിത്വം തുടങ്ങിയ മേഖല കളിലേക്കുള്ള പദ്ധതികൾ രേഖ
മുന്നോട്ടുവച്ചു. വിവാദമായ സിൽവർലൈൻ പദ്ധതി, കെ ഫോൺ, ശബരിമല വിമാനത്താവളം, വ്യവസായ ഇടനാഴി, ഉൾനാടൻ ജലഗതാഗതം തുടങ്ങിയവ എടുത്തു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ഹനിക്കാത്ത വിധം വിദേശ വായ്‌പകളെ ആശ്രയിക്കണമെന്ന നിർദേശം പാർട്ടിക്കുള്ളിൽ തന്നെ വിമർശനവിധേയമായി. വിദേശ വായ്‌പകളിലെ കാണാച്ചരടുകളെക്കുറിച്ച് ഓർമപ്പെടുത്തലുകളുമുണ്ടായി.

സർക്കാർ- സഹകരണ – സ്വകാര്യ മേഖലക
ളിലും പിപിപി മാതൃകയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന നിർദേശവും ചർച്ചയായി.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാ യിരിക്കെ, കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ
എസ്എഫ്ഐ നേതാവ് കരണ ത്തടിച്ചു വീഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സിപി എമ്മിനെതിരായ വിമർശനം.