Spread the love

ഇടുക്കി: അതിർത്തി തർക്കത്തിന്‍റെ പേരിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ഇടുക്കി അടിമാലി ശല്യംപാറയിലാണ് സംഭവം.

video
play-sharp-fill

ശല്യംപാറ സ്വദേശി മൊയ്തീൻകുഞ്ഞുവിനെ അയൽവാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ പി ഹനീഫ വെട്ടുകത്തി ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു. കയ്യിൽ ​ഗുരുതര പരിക്കേറ്റ മൊയ്തീൻകുഞ്ഞുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് കുട്ടികളുമായി ഇരിക്കുമ്പോഴായിരുന്നു പെട്ടെന്ന് കയറിവന്ന ഹനീഫ ആക്രമിച്ചത്. കഴുത്തിന് വെട്ടാനുള്ള ശ്രമം തടുക്കുന്നതിനിടെ കയ്യിൽ ഗുരുതര പരിക്കേറ്റു. തുടർന്നും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ ഓടിക്കൂടിയതിനാൽ അനിഷ്ട സംഭവങ്ങളൊഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുകയ്യിലെ അസ്ഥിയുൾപ്പെടെ മുറിഞ്ഞുപോയതിനാൽ മൊയ്തീൻ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കി വെള്ളത്തൂവൽ ശല്യംപാറയിലെ തടിപ്പണിക്കാരനാണ് മൊയ്തീൻ കുഞ്ഞ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രാഷ്ട്രീയ സ്വാധീനത്താൽ അറസ്റ്റ് വൈകുകയാണെന്ന് ആരോപണമുണ്ട്. നേരത്തെ ഇരുവരും തമ്മിൽ ഭൂമിയുടെ അതിർത്തി സംബന്ധിച്ച് തർക്കമുണ്ടായിരുന്നെന്നാണ് വെള്ളത്തൂവൽ പോലീസ് പറയുന്നത്.

ഇതെച്ചൊല്ലി ഇന്ന് രാവിലെ മൊയ്തീൻ, ഹനീഫയുടെ കുടുംബാംഗങ്ങളുമായി തർക്കത്തിലേ‍ർപ്പെടുകയും കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. ഇതിന്മേലുളള പ്രകോപനമാണ് ആക്രമണ കാരണമായി പോലീസ് വിശദീകരിക്കുന്നത്. ഇരുകൂട്ടരുടെയും വിശദമായ മൊഴിയെടുത്തശേഷം കേസെടുക്കും.