play-sharp-fill
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ  നടുക്കി അരുംകൊല; പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ;പിന്നിൽ ആർ എസ് എസ് എന്നാരോപിച്ച്  സി പി എം

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ നടുക്കി അരുംകൊല; പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ;പിന്നിൽ ആർ എസ് എസ് എന്നാരോപിച്ച് സി പി എം


സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത് റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കവേ രാത്രി 9.15 മണിയോടെ നാലംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

ആര്‍എസ്‌എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണമെന്നുമാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് എന്ന ആരോപണം പൊലീസ് ശരിവെച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം പ്രദേശത്ത് നിലനിന്നിരുന്നതായാണ് ആരോപണം. മരുത് റോഡ് പഞ്ചായത്ത് പ്രസിഡന്റാണ് ആര്‍എസ്‌എസ് ആണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംക്ഷനിലാണ് സംഭവം. കടയ്ക്കു മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാള്‍ ഉപയോഗിച്ചു വെട്ടിവീഴ്‌ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരിവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന്റെ പശ്ചാതലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.പ്രഭാകരന്‍ എംഎല്‍എ ജില്ലാ ആശുപത്രിയിലും സംഭവ സ്ഥലവും സന്ദര്‍ശിച്ചു.

പ്രതികള്‍ നേരത്തെ നടന്ന മലമ്ബുഴ ആറുച്ചാമി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം. 4 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് ലഭിച് സൂചന. ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.