
കള്ളപ്പണ മാഫിയ ബന്ധം; കണ്ണൂർ സിപിഎമ്മിൽ കൂട്ടനടപടി; മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്നും പുറത്താക്കി..!
സ്വന്തം ലേഖകൻ
കണ്ണൂർ: കള്ളപ്പണ മാഫിയ ബന്ധത്തിൽ കണ്ണൂർ സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി.സേവ്യർ പോൾ, രാംഷോ, അഖിൽ എന്നീ ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി.
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി സി.പി.എമ്മിൽ ചില ആളുകൾക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാർക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേയാണ് സിപിഎമ്മിൽ അച്ചടക്ക നടപടി കൈക്കൊണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 കോടിയോളം കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ശ്രമം നടത്തി എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് സമാനമായാണ് റിപ്പോർട്ടും. എൽ.ഡി.എഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയുടെ സംസ്ഥാന നേതാവാണ് എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.