
‘സുഖ പ്രസവത്തിന് പശുവിൻ്റെ ചാണകം നല്ലത്’; ചാണകം ശരീരത്തെ ശുദ്ധീകരിക്കുന്നു; വൈറലായി ഹരിയാന ഡോക്ടറുടെ വീഡിയോ
സ്വന്തം ലേഖിക
ഹരിയാന: നമുക്ക് വിചിത്രമെന്ന് തോന്നിയേക്കാവുന്ന നിരവധി കാര്യങ്ങളാണ് നാം ദിനംപ്രതി കേൾക്കുന്നത്.
എന്നാൽ അധികം കേട്ടുകേൾവിയില്ലാത്ത ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹരിയാനയിലെ ഒരു ഡോക്ടര്‍ പശുവിൻ്റെ ചാണകം കഴിക്കുന്ന വീഡിയോ ആണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുവിൻ്റെ ചാണകം കഴിക്കുന്നതിലൂടെ ഒന്നിലധികം മെഡിക്കല്‍ ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍ അവകാശപ്പെടുന്നു. ഇത് ചെയ്യുന്നത് ഗുരുതരമായ പല രോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്നും ചാണകം കഴിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സിസേറിയന്‍ ചെയ്യേണ്ടതില്ലെന്നും സാധാരണ പ്രസവം നടക്കുമെന്നും അദ്ദേഹം പറയുന്നു.
ഹരിയാനയില്‍ നിന്നുള്ള ഡോക്ടര്‍ മനോജ് മിത്തലാണ് വീഡിയോയില്‍ ഉളളത്. ഡോ. മിത്തല്‍ ഒരു ഗോശാലയുടെ തറയില്‍ നിന്ന് ഒരു കഷ്ണം ചാണകം എടുത്ത് കഴിക്കുന്നത് വീഡിയോയില്‍ കാണാം. ചാണകം കഴിക്കുന്നത് മറ്റ് ഗുണങ്ങള്‍ക്കൊപ്പം തന്നെ ഒരാളുടെ മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കുന്നു എന്ന് ഡോക്ടര്‍ പറയുന്നു.
വൈറല്‍ വീഡിയോയില്‍ ഡോക്ടര്‍ പറയുന്നത് ഇങ്ങനെ; – “നോക്കൂ, പശുവിൻ്റെ ചാണകം കഴിച്ചാല്‍ നമ്മുടെ ശരീരവും മനസ്സും ശുദ്ധമാകും. നമ്മുടെ ആത്മാവ് ശുദ്ധമാകും. നമ്മുടെ ശരീരത്തില്‍ ചാണകം പ്രവേശിച്ചു കഴിഞ്ഞാല്‍, നമ്മുടെ ശരീരത്തെ അത് ശുദ്ധീകരിക്കുന്നു”.
ഇതിന് പിന്നാലെ നിരവധി ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ അപ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
ചിലര്‍ ഡോക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നത് കാണാം. എന്നാല്‍, മറ്റ് ചിലര്‍ക്ക് അദ്ദേഹം ചാണകം കഴിക്കുന്ന വീഡിയോ കണ്ട് ഓക്കാനിക്കാന്‍ തോന്നി എന്നും അഭിപ്രായപെട്ടു.
വീഡിയോയില്‍ ചാണകവും ഗോമൂത്രവും കഴിക്കുന്നതിൻ്റെ ഗുണങ്ങളെ കുറിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം. പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യയുടെ ഓരോ ഭാഗവും മനുഷ്യ രാശിക്ക് വളരെ വിലപ്പെട്ടതാണെന്ന് ഡോ. മിത്തല്‍ വീഡിയോയില്‍ പറയുന്നു.