play-sharp-fill
ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു; പകപോക്കലിൻ്റെ ഭാഗമായി സ്‌ഫോടക വസ്തു എറിഞ്ഞതാകാമെന്ന് പൊലിസ്

ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു; പകപോക്കലിൻ്റെ ഭാഗമായി സ്‌ഫോടക വസ്തു എറിഞ്ഞതാകാമെന്ന് പൊലിസ്

സ്വന്തം ലേഖിക

ആലപ്പുഴ: ചാത്തനാട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു.

കിളിയന്‍പറമ്ബ് അനില്‍ കുമാറിൻ്റെ മകന്‍ അരുണ്‍ കുമാര്‍ എന്ന കണ്ണന്‍ (30) ആണ് കൊല്ലപ്പട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍ പറമ്ബില്‍ ഇന്നലെ രാത്രി 8.30യോടെയായിരുന്നു സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പകപോക്കലിൻ്റെ ഭാഗമായി സ്‌ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു.

2019 ല്‍ പോള്‍ എന്ന പോലീസുകാരനെ വെട്ടിയ കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് മരിച്ച അരുണ്‍ കുമാര്‍. അരുണ്‍ കുമാറും ചാത്തനാട് സ്വദേശിയായ മറ്റൊരു ഗണ്ടാ നേതാവും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെ അരുണ്‍ കുമാറിൻ്റെ കൂട്ടാളികള്‍ അലക്‌സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.

അരുണ്‍ കുമാറിനെ അന്വേഷിച്ച്‌ ഒരു സംഘം വീടിനടുത്തുള്ള കളിയന്‍ പറമ്ബിലെ വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണം നടത്തുന്നതിനിടയില്‍ കയ്യില്‍ ഉണ്ടായിരുന്ന നാടന്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഏറ്റുമുട്ടല്‍ നടന്നതിൻ്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട അരുണ്‍ കുമാറിൻ്റെ വീട്. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയായതിനാല്‍ തന്നെ അക്രമണം നടന്നിട്ടും പൊലിസ് എത്തിയ ശേഷമാണ് സമീപവാസികള്‍ പുറത്തിറങ്ങിയത്.