കൊവിഡ് രണ്ടാം വരവ്:  സംസ്ഥാനത്ത് എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾ മാറ്റില്ല: സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കൊവിഡ് രണ്ടാം വരവ്: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾ മാറ്റില്ല: സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവിൽ രാജ്യം ഭയന്ന് നിൽക്കെ പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാകും പരീക്ഷ നടത്തുക.

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം തന്നെ ന​ട​ക്കു​മെ​ന്നാ ബ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇപ്പോൾ പത്രക്കുറിപ്പ് പുറത്തിറക്കിയത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ആ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് മു​ന്നി​ല്‍ വെ​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ മാ​റ്റി​വ​ച്ചി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല, സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നീ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്.

ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്. 27,28,30 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷ​യ്ക്ക് 15 ദി​വ​സം മു​ന്‍​പ് തീ​യ​തി അ​റി​യി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി അ​റി​യി​ച്ചു.