കൊവിഡ് പോസിറ്റിവിറ്റിയിൽ ജില്ലയിൽ നേരിയ കുറവ്; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആശ്വാസം: 40നു മുകളിൽ കുമരകത്ത് മാത്രം

സ്വന്തം ലേഖകൻ

കോട്ടയം : രണ്ടാം കൊവിഡ് തരംഗം പടർന്നു പിടിക്കുന്ന ജില്ലയ്ക്ക് അൽപം ആശ്വാസമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൊവിഡ് നിരക്കിൽ നേരിയ കുറവ്.

മെയ് ആറ് മുതല്‍ 12 വരെയുള്ള ഒരാഴ്ചക്കാലത്തെ ശരാശരി കണക്ക് പ്രകാരം കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40ന് മുകളിലുള്ളത് കുമരകം പഞ്ചായത്തില്‍ മാത്രം. 49.26 ആണ് കുമരകത്തെ നിരക്ക്. 24 തദ്ദേശ സ്ഥാപനങ്ങളിൽ 30നും 40നുമിടയിലും 45 സ്ഥലങ്ങളിൽ 20നും 30നുമിടയിലാണ് പോസിറ്റിവിറ്റി. ഏഴു മേഖലകളിൽ
20ല്‍ താഴെയാണ്.

തിരുവാര്‍പ്പ്(38.73), കുറിച്ചി(38.44), മരങ്ങാട്ടുപിള്ളി(38.29). തലയാഴം(38.13), മറവന്തുരുത്ത്(36.45), വെളിയന്നൂര്‍(35.73), ടിവി പുരം(35.53), കല്ലറ(35.34), മുണ്ടക്കയം(35.27), ഉദയനാപുരം(34.51), പനച്ചിക്കാട്(33.82), വെച്ചൂര്‍(33.75), ഈരാറ്റുപേട്ട(33.59), അതിരമ്പുഴ(32.55), എലിക്കുളം(32.45), നീണ്ടൂര്‍(32.38), കൂട്ടിക്കല്‍(30.97), വാകത്താനം(30.88), ആര്‍പ്പൂക്കര(30.79), കരൂര്‍(30.69), കങ്ങഴ(30.45), തിടനാട്(30.34), രാമപുരം(30.25), അകലക്കുന്നം(30.14) എന്നിവയാണ് 30നും 40നും ഇടയില്‍ പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group