play-sharp-fill
ഷിജു മേനോന്‍ അല്ല വില്ലനായത്; ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി വന്ന പ്രപ്പോസല്‍ ആയിരുന്നു ഷിജുവിന്റേത്; മകനെ യു കെയിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ആ ബന്ധം അവിടെ അവസാനിച്ചു; അത്ര മോശം സ്ത്രീ ആയിരുന്നു ഞാനെങ്കില്‍ ആദിത്യന്‍ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി രംഗത്ത്

ഷിജു മേനോന്‍ അല്ല വില്ലനായത്; ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി വന്ന പ്രപ്പോസല്‍ ആയിരുന്നു ഷിജുവിന്റേത്; മകനെ യു കെയിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ആ ബന്ധം അവിടെ അവസാനിച്ചു; അത്ര മോശം സ്ത്രീ ആയിരുന്നു ഞാനെങ്കില്‍ ആദിത്യന്‍ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി രംഗത്ത്

സ്വന്തം ലേഖകന്‍

കൊച്ചി: അമ്പിളി ദേവിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചില സ്‌ക്രീന്‍ ഷോട്ടുകളും മറ്റും ആദിത്യന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്പിളി.

‘അത്ര മോശം സ്ത്രീ അയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്? ഷിജു മേനോന്റേത് പ്രപ്പോസല്‍ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി ഒരു പ്രപ്പോസല്‍ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോന്‍ എന്ന് പറയുന്ന എല്ലാവര്‍ക്കും അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വന്നപ്പോള്‍ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കില്‍ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാന്‍ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കില്‍ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും… വായില്‍ നിന്ന് വരുന്ന ഭാഷകള്‍ പോലും നമുക്ക്, മനുഷ്യര്‍ പറയുമോ അങ്ങനെയൊക്കെ…

എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിംഗ് റിലേഷനില്‍ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചുപോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങള്‍.’- അമ്പിളി ദേവി പറഞ്ഞു.

 

Tags :