video
play-sharp-fill
നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കാനായി തീരുമാനിച്ചത്. പക്ഷേ, ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാല്‍ വാക്സിന്‍ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.