ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല , വരികയുമില്ല ; ഡോ.ഷിനു ശ്യാമളൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രിയ്ക്ക് ട്രോൾ പൂരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും അതിന് പിന്നാലെ വന്ന കമന്റുകളും. ഇതിന് പിന്നാലെ ഡോ. ഷിനു ശ്യാമളൻ കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ചിത്രം ഷിനു തന്നെ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്.

എന്നാൽ പോസ്റ്റിന് താഴെ ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്‌സിൻ സ്വീകരിച്ചപ്പോൾ ഇട്ട ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളുടെ ട്രോൾ പൂരമാണ്. ‘ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല, വരികയുമില്ല’, ടീച്ചറമ്മ കണ്ടുപഠിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഇത് ബോധപൂർവ്വം ആ അമ്മ മന്ത്രിയെ ഞായികരിക്കാൻ വന്നതാണ് എന്നാണ് മറ്റൊരു കമന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യമന്ത്രി വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ബ്ലൗസിന് മുകളിലാണോ കുത്തിവയ്‌പെടുക്കുന്നതെന്ന രീതിയിൽ ചിത്രത്തെ ചിലർ പരിഹസിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം ഏറെ വൈറലാവുകയും ചെയ്തിരുന്നു.