
കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ രാജ്യത്ത് ഇന്ന് മോക്‌ഡ്രില്‍; ആരോഗ്യമന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും.
അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ മോക്ഡ്രിലിന് മേല്‍നോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.ഓക്‌സിജന്‍ പ്ലാന്‍റ് , വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎംഎ അംഗങ്ങളുമായി മന്ത്രി ഇന്നലെ ചര്‍ച്ച നടത്തി. കോവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ മുന്‍കൈയെടുക്കണെമെന്ന് ഡോക്‌ടര്‍മാരോട് മാണ്ഡവ്യ നിര്‍ദേശിച്ചു.
കോവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തില്‍ മന്ത്രി പറഞ്ഞു. മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഐഎംഎ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.ബിഹാറിലെ ഗയ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബ്രിട്ടന്‍, മ്യാന്‍മാര്‍, തായ്‌ലന്‍ഡ് , മലേഷ്യ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയവര്‍ക്കാണ് രോഗം. ഇവരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.