video
play-sharp-fill

കൊവിഡ് സ്ഥിരീകരിച്ച യുവാവ് കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് മടങ്ങി: രണ്ട് പേർക്കെതിരെ കേസ്

കൊവിഡ് സ്ഥിരീകരിച്ച യുവാവ് കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് മടങ്ങി: രണ്ട് പേർക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് ഇയാളെ പൊലീസ് പിടികൂടി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പാലക്കാട് തൃത്താല പൊലീസ് ഇയാൾക്കെതിരെയും സുഹൃത്തിനെതിരെയും കേസെടുത്തു.

ജൂൺ 23ന് സുഹൃത്തുക്കൾക്കൊപ്പം മധുരയിൽ നിന്നെത്തിയതാണ് രോ​ഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി. ഇയാളോടൊപ്പം വന്ന പാലക്കാട് തൃത്താലയിലെ സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 30ന് ഇവരുടെ ശ്രവം പരിശോധനക്കെടുത്തു. പരിശോധനാ ഫലം വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ രാവിലെ ബന്ധപ്പെട്ടപ്പോൾ ഇയാൾ സുഹൃത്തിന്‍റെ വീട്ടിൽ തന്നെയുണ്ടായിരുന്നു. പിന്നീടാണ് ഇയാൾ മറ്റൊരു സുഹൃത്തിനൊപ്പം ബൈക്കിൽ നാട്ടിലേക്ക് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ വിവരം ലഭിക്കാതായതോടെ ആരോഗ്യ വകുപ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വെച്ച് ഇയാളെ പിടികൂടി. ബൈക്കിൽ കോഴിക്കോടെത്തിയ ഇയാൾ കെഎസ്ആര്‍ടിസി ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ കണ്ണൂരിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ കൂടെ നിരീക്ഷണത്തിലുണ്ടായിരുന്നയാൾക്കും കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.