കോവിഡ് നേസൽ വാക്സിൻ; മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി
ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് നേസൽ വാക്സിന്‍റെ (ബിബിവി 154 (കോവാക്സിൻ)) മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായി. മൂന്നാം ഘട്ട ഹ്യൂമൻ ക്ലിനിക്കൽ ട്രയലുകളിൽ നിന്നുള്ള ഡാറ്റ കമ്പനി അംഗീകാരത്തിനായി ദേശീയ റെഗുലേറ്ററി അതോറിറ്റികൾക്ക് സമർപ്പിച്ചു.
സുരക്ഷയുടെയും രോഗപ്രതിരോധ ശേഷിയുടെയും അടിസ്ഥാനത്തിൽ 3100 പഠനപങ്കാളികളിൽ ആദ്യ ഡോസ് പരീക്ഷിക്കുകയും കോവാക്സിനുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ 14 ട്രയൽ സൈറ്റുകളിലാണ് പരീക്ഷണം നടത്തിയത്.
2021 ഓഗസ്റ്റിൽ ഭാരത് ബയോടെക്കിന്‍റെ ആദ്യ കോവിഡ് നേസൽ വാക്സിന് മൂന്ന്, നാല് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരുന്നു. 18നും 60നും ഇടയിൽ പ്രായമുള്ള മനുഷ്യരിലാണ് ഒന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0