video
play-sharp-fill
ചാറ്റൽ മഴയത്ത് വീട്ടിൽ കയറി ഇരുന്നിട്ട് പെരുമഴയത്ത് റോഡിലിറങ്ങി നടക്കുന്ന അവസ്ഥ; വരാനിരിക്കുന്നത് വൻ ദുരന്തം, എന്നിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ല; പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം മറികടന്ന് കോട്ടയവും കുതിക്കുന്നു; കോവിഡിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഇമേജ് സ്വപ്ന കൊണ്ടുപോയതോടെ പിടിവിട്ട് സർക്കാർ 

ചാറ്റൽ മഴയത്ത് വീട്ടിൽ കയറി ഇരുന്നിട്ട് പെരുമഴയത്ത് റോഡിലിറങ്ങി നടക്കുന്ന അവസ്ഥ; വരാനിരിക്കുന്നത് വൻ ദുരന്തം, എന്നിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ല; പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം മറികടന്ന് കോട്ടയവും കുതിക്കുന്നു; കോവിഡിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഇമേജ് സ്വപ്ന കൊണ്ടുപോയതോടെ പിടിവിട്ട് സർക്കാർ 

ഏ.കെ.ശ്രീകുമാർ 

കോട്ടയം: കൊവിഡ് എന്ന മഹാമാരിയ്ക്കു മുന്നിൽ കേരളം മുഴുവൻ പകച്ചു നിൽക്കുകയാണ്. ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല.

 

ഇതിനിടെയാണ് കേരളം  അൽപമെങ്കിലും കൊവിഡിനെ പ്രതിരോധിച്ചു നിന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ  രോഗത്തിന്റെ ഭീതിയും ആശങ്കയും, മരണനിരക്കും ഉയർത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിൻ കഴിഞ്ഞ മൂന്നു ദിവസമായി  കൊവിഡ് കണക്കുകൾ കുത്തനെ ഉയരുകയാണ്.പ്രതിദിനം പത്തോ പതിനഞ്ചോ കോവിഡ് കേസുകൾ മാത്രം ഉണ്ടായപ്പോൾ ശക്തമായ നിയന്ത്രണവും, ജാഗ്രതയും  പുലർത്തുകയും ലോക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്ത സർക്കാർ ഇപ്പോൾ പ്രതിദിനം കോവിഡ് രോഗികളുടെ കണക്ക് പതിനായിരത്തിലേക്ക് അടുത്തിട്ടും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.

 

ആർക്കും എവിടെയും പോകാമെന്ന അവസ്ഥ, ‘സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം കുതിച്ചുയർന്നിട്ടും സർക്കാർ അനങ്ങുന്നില്ല. കോവിഡിൻ്റെ തുടക്കത്തിൽ ഉണ്ടായ ഇമേജ് സ്വപ്ന കൊണ്ടുപോയതോടെ സർക്കാരിന് ആകെ നാണക്കേടും പുലിവാലുമായി.

 

സംസ്ഥാനത്ത് പലയിടത്തും കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ നിഷേധിക്കുകയാണ്. സ്ഥലമില്ലാത്തതാണ് കാരണം.കോട്ടയത്ത് കഴിഞ്ഞ ദിവസം ഗുരുതര വൃക്ക രോഗമുള്ള സ്ത്രീക്ക് കോവിഡ് പിടിപെട്ടപ്പോൾ വിട്ടിൽ തന്നെ തുടരാനും ആശുപത്രിയിൽ സ്ഥലമില്ലന്നുമുള്ള നിലപാട് ആണ് അധികൃതർ സ്വകരിച്ചത്.

 

സംസ്ഥാനത്ത് നൂറ് കണക്കിന് സ്കൂളുകളും, കോളേജുകളും, സർക്കാർ കെട്ടിടങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് ഈ ദുരവസ്ഥ . ഇവയൊക്കെ താല്ക്കാലിക ആശുപത്രികളാക്കിയാൽ നിസാരമായി തീരുന്നതാണീ പ്രശ്നം

 

കോട്ടയം നഗരത്തിൽ ഒരിടത്തും സാമൂഹിക അകലമില്ലെന്നത് പകൽ പോലെ വ്യക്തമാണ്. ഒരിടത്തും ഒരു ജാഗ്രതയും ആരും കാട്ടുന്നില്ല. ബാങ്കുകളിലും ഒട്ടു മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും തിരക്ക് വർദ്ധിക്കുന്നുണ്ടെങ്കിലും ഇതിന് അനുസരിച്ചു പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല.

 

ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് . എന്നാൽ, ഇവിടെ ശരീരോഷ്മാവ് പോലും പരിശോധിക്കുന്നില്ല. ബാങ്കുകളുടെ എടിഎമ്മിൽ നേരത്തെ സാനിറ്റൈസറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പലയിടത്തും  സാനിറ്റൈസർ പോയിട്ട് പച്ചവെള്ളം പോലുമില്ല, എസ് ബി ഐ ,എ ടിഎമ്മുകളുടെ കാര്യം പരമ കഷ്ടമാണ്.

 

ഇതിനെല്ലാം ഇടയിലാണ് കൊവിഡ് ക്വാറന്റയിനിലായിട്ടും ഇത് ലംഘിച്ച് പുറത്തു ചാടി കറങ്ങാനിറങ്ങുന്നവർ. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കോട്ടയത്ത്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിളിരൂരിൽ വിദേശത്തു നിന്നും എത്തിയ പ്രവാസി ക്വാറൻറയിൽ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നതും, കളത്തിപടിയിൽ ക്വാറൻ്റയിനിലുള്ള യുവാവ് കാമുകിക്കൊപ്പം കറങ്ങി നടന്നതുമടക്കം  നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

 

ഇതൊന്നും പോരാഞ്ഞിട്ടാണ്  മാസ്ക് ധരിക്കാതെ നഗരത്തിൽ കറങ്ങി നടക്കുന്നവർ.  മാസ്ക് ധരിക്കാതെ ജോലി ചെയ്യുന്ന കോട്ടയം നഗരസഭാ ഫ്രണ്ട് ഓഫീസ് ജീവനക്കാരൻ്റെ ചിത്രം സഹിതം തേർഡ് ഐ ന്യൂസ് വാർത്ത  പുറത്തു വിട്ടിരുന്നു .

 

മാസ്ക് ധരിക്കാറില്ല , ഉപയോഗിച്ചാൽ തന്നെ താടിയിൽ തൂക്കിയിട്ടും,, തുപ്പരുത് എന്ന് എഴുതി വച്ചിടത്ത് കാർക്കിച്ച് തുപ്പും, കൂട്ടം കൂടിയെ നടക്കൂ,, ഇതെല്ലാം കോട്ടയത്തെ നിത്യ കാഴ്ചകളാണ്. വല്ലതും ചോദിച്ചാൽ എനിക്കൊരു ചുക്കും വരില്ല എന്ന അഹങ്കാരവും,

ആര് ആരോട് പറയാൻ!