
കൊവിഡ് ബാധിച്ച ആശങ്കയിലാണോ നിങ്ങൾ…! ആശ്വാസമായി നിങ്ങൾക്കൊപ്പം ‘മനസ്വി’യുണ്ട്; കൊവിഡ് ബോധവത്കരണവും പ്രതിരോധവുമായി ജില്ലാ ആയുർവേദ ആശുപത്രി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി സാധാരണക്കാരുടെ ആരോഗ്യത്തിലും രോഗ പ്രതിരോധത്തിലും കൂടുതൽ മുൻകരുതൽ നൽകി ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം. കൊവിഡ് പ്രതിരോധത്തിനായി മനസ്വിയെന്ന പേരിൽ ആയുഷ് വകുപ്പിന്റെ മാനസികാരോഗ്യ വിഭാഗം ആരംഭിച്ചിരിക്കുന്ന പദ്ധതിയെ രണ്ടായാണ് തിരിച്ചിരിക്കുന്നത്.
കൊവിഡ് രോഗികളുടെയും ക്വാറന്റയിനിലിരിക്കുന്നവരുടെയും ആരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കുന്നതിനായി ഭേഷജം എന്ന പേരിലും, കൊവിഡ് ഭേദമായവരുടെ രോഗ പ്രതിരോധം ഉറപ്പാക്കുന്നതിനായി പുനർജനി എന്ന പേരിലുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ രണ്ടു പദ്ധതികൾ വഴി കൊവിഡ് രോഗികൾക്കും രോഗികൾ അല്ലാത്തവർക്കും ചികിത്സയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതിനും പദ്ധതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാറന്റയിനിലും, കൊവിഡ് ചികിത്സയിലുമിരിക്കുന്നവർക്ക് ഫോൺ വഴി കൗൺസിലിംഗ് അടക്കം നടപ്പാക്കുന്നുണ്ട്.
മനസ്വി എന്ന പേരിൽ ആയുർവേദ വകുപ്പിന്റെ മാനസിക ആരോഗ്യ വിഭാഗത്തിന്റെ ക്യാമ്പെയിൻ വഴി – നിങ്ങൾ ഒറ്റക്കല്ല…..കൂട്ടായി ഞങ്ങളുണ്ട് – എന്ന സന്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്.
കൊറോണ വന്നവർക്കു ഉണ്ടാകുന്ന ഉറക്കക്കുറവ് ,മാനസിക സംകർഷങ്ങൾ ,ഭയം എന്നിവക്കുള്ള ചികിത്സയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉറക്കക്കുറവ്,മനസികപിരിമുറുക്കം ,ഓർമക്കുറവ് ,അകാരണമായ ഭയം,വിഷാദം ,മദ്യപാനാസക്തി എന്നിവയുള്ളവർക്ക് നേരിട്ടെത്തിയും കൗൺസിലിംങിന്റെ ഭാഗമാകാം.
വിദഗ്ധ ചികിത്സയും, കൗൺസിലിങ്ങിനും ഒപ്പം ,സൈക്കോ തെറാപ്പികൾക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഭേദമായവർക് പുനർജനി പദ്ധിതിയിലൂടെ സൗജന്യ മരുന്നുകളും ലഭ്യമാണ്. ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോ.കെ.കമൽദീപാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോൺ – -9061852703