
സ്ലോട്ടുകൾ കിട്ടുന്നില്ലെന്ന് വ്യാപക പരാതി; ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ മുപ്പതിനായിരം വരെ ഉയർന്നേക്കാം; ഏറ്റവുമധികം രോഗികളും ട്രിപ്പിള്‍ലോക്ക്ഡൗണ്‍ പ്രദേശങ്ങളുമുള്ളത് വടക്കൻ ജില്ലകളിൽ; സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന്‍ സ്ലോട്ടുകള്‍ കിട്ടുന്നില്ലെന്ന് വ്യാപകമായി പരാതികള്‍. കോവിഡ് വാക്സിന്‍ ക്ഷാമം അതീവരൂക്ഷമെന്നും
45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്‍ ഇനിയും ആദ്യഡോസ് വാക്സീന്‍ പോലും കിട്ടാത്തവരാണെന്നും റിപ്പോർട്ട്.
ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെ എത്തിയേക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്താകെ 75 ശതമാനം പേര്‍ക്ക് വാക്സിന്‍ ലഭിച്ചപ്പോള്‍ കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പുറമെ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 70 ശതമാനത്തിന് താഴെ ആളുകള്‍ക്കാണ് ആദ്യഡോസ് വാക്സീന്‍ കിട്ടിയത്.
സീറോ സര്‍വ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.
സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേര്‍ രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്.
സംസ്ഥാനത്താകെ 35 ശതമാനം പേര്‍ക്ക് രണ്ടാംഡോസ് കിട്ടിയപ്പോള്‍, മലപ്പുറത്ത് 25 ശതമാനം പേര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ. വടക്കന്‍ ജില്ലകളിലാണ് ഇന്ന് ഏറ്റവുമധികം രോഗികളും ട്രിപ്പിള്‍ലോക്ക്ഡൗണ്‍ പ്രദേശങ്ങളുമുള്ളത്.