play-sharp-fill
ഹോമിയോ ആശുപത്രികളിലും ഇനി മുതൽ കോവിഡ്  ചികിത്സ;  അ​നു​മ​തി ന​ല്‍​കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

ഹോമിയോ ആശുപത്രികളിലും ഇനി മുതൽ കോവിഡ് ചികിത്സ; അ​നു​മ​തി ന​ല്‍​കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: ​ ഹോമിയോ ആശുപത്രികളിലും ഇനി മുതൽ കോവിഡ് ചികിത്സ ലഭ്യമാവും. ​​

കോവിഡ് ചികിത്സക്ക് ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ത്തി​നും അ​നു​മ​തി ന​ല്‍​കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് ആയൂഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ചി​കി​ത്സ​ക്ക്​ സം​സ്ഥാ​ന ആ​യു​ഷ്​ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇതിലൂടെ സംസ്ഥാനത്തുള്ള 1070 ഹോ​മി​യോ ഡി​സ്​​പെ​ന്‍​സ​റി​ക​ളി​ലും കി​ട​ത്തി​ച്ചി​കി​ത്സ​യു​ള്ള 34 ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും കോവിഡ് ചികിത്സ ലഭിക്കും. കേ​ന്ദ്ര ആ​യു​ഷ്​ മ​​ന്ത്രാ​ല​യം കോവിഡ് ഹോ​മി​യോ ചി​കി​ത്സ​ക്ക്​ നേ​ര​ത്തേ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കം മുതലേ കോവിഡ് ഭേ​ദ​മാ​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന്​ ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ടെ​ന്ന്​​ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രുന്നെങ്കിലും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന്​ ഡോ​ക്​​ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. പ്ര​തി​രോ​ധ മ​രു​ന്ന്​ ന​ല്‍​കാ​ന്‍ മാ​ത്ര​മാ​യി​രു​ന്നു ഹോ​മി​യോ വി​ഭാ​ഗ​ത്തി​ന്​ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

രാ​ജ്യ​ത്ത് കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മാ​ര്‍​ച്ച്‌ ആ​റി​നാ​ണ് രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ‘ആ​ഴ്സെ​നി​ക ആ​ല്‍​ബം’ വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​യു​ഷ് മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സര്‍ക്കാരിന്റെ ഈ ഉത്തരവ് വന്നതോടെ പ്ര​തി​രോ​ധ മ​രു​ന്ന്​ ന​ല്‍​കുക എന്ന പ​രി​മി​ത ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്ന്​ രോ​ഗ​ബാ​ധി​ത​രെ ചി​കി​ത്സി​ക്കുക​ എന്നുള്ള വി​പു​ല​ ദൗ​ത്യ​മാ​ണ്​​ ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ത്തി​ന്​ ല​ഭി​ക്കു​ക.