രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

ഇന്ത്യയിൽ കൊവിഡ് ബാധ ദിനംപ്രതി വർധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 412 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്.

 

കേരളത്തിൽ ഇന്നലെ മാത്രം 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തിൽ പകുതിയും കേരളത്തിലാണ്. സംസ്ഥാനത്ത് 3096 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൊവിഡ് ഉയരുന്നത്. അതിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്.

 

കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും, കർണാടകയിലും കൊവിഡ് വ്യാപനമുണ്ട്. കർണാടകയിൽ 122 പേർക്ക് കൊവിഡ് ബാധിച്ചു. മൂന്ന് ‘മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കർണാടക ചില നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കേരളത്തിൽ നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ആശുപത്രികളിലെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.