video
play-sharp-fill

കോടതി വിധിയിൽ വ്യക്തത വരുത്തേണ്ടതുണ്ട്: അഞ്ചംഗ ബഞ്ചിന്റെ വിധി നില നിൽക്കുന്നു: നാമജപ സമരത്തിനു നടക്കുന്നവർ നടക്കട്ടെ: മുഖ്യമന്ത്രി പിണറായി വിജയൻ

കോടതി വിധിയിൽ വ്യക്തത വരുത്തേണ്ടതുണ്ട്: അഞ്ചംഗ ബഞ്ചിന്റെ വിധി നില നിൽക്കുന്നു: നാമജപ സമരത്തിനു നടക്കുന്നവർ നടക്കട്ടെ: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സുപ്രീം കോടതി പുനപരിശോധനാ ഹർജിയിലുള്ള അഞ്ചംഗ ബഞ്ചിന്റെ വിധിയിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
കോടതിയിൽ വ്യക്തതവരുത്തേണ്ടതുണ്ടായിരുന്നു ആദ്യ പ്രതികരണം. വിധിയുടെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിധി എന്തായാലും നടപ്പാക്കും. ഈ നിലപാടിൽ മാറ്റമില്ല.
2018 ൽ നടപ്പാക്കിയ അഞ്ചംഗ ബഞ്ചിന്റെ വിധി നിലനിൽക്കുകയാണ്. വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്. നിലവിൽ ഈ വിധി നിലനിൽക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്.
കേസിൽ സ്റ്റേ ആവശ്യം അനുവദിച്ചില്ല. വിധി എന്തായാലും ഇത് അംഗീകരിക്കുക എന്നത് തന്നെയാണ് സർക്കാർ നിലപാട്. ഈ കാര്യത്തിൽ സർക്കാരിന് യാതൊരുമുൻവിധിയും ഇല്ലന്നും അദ്ദേഹം പറഞ്ഞു.
വിധിയിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വിധി സംബന്ധിച്ചു പിന്നീട് പ്രതികരിക്കാം. നാമജപ സമരത്തിനു വേണ്ടി നടക്കുന്നവരുണ്ടാകാം. അവർ നടക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.