
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കിടപ്പുരോഗിയായ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയിലും ഭര്‍ത്താവിനെ ശൗചാലയത്തില്‍ ഷോക്കേറ്റ് അവശനിലയിലും കണ്ടെത്തി.
പാപ്പനംകോട് വിശ്വംഭരം റോഡില്‍ താമസിക്കുന്ന ഗിരിജാകുമാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ ഭര്‍ത്താവ് സദാശിവന്‍ നായര്‍ ശൗചാലയത്തില്‍ ഷോക്കേറ്റ് കിടക്കുകയായിരുന്നു. അവശനായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം സ്വയം ഷോക്കടിപ്പിച്ചതാണെന്നാണ് വിവരം. ഗിരിജാകുമാരി മരിച്ചതെന്ന് എങ്ങനെയെന്ന് വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഗിരിജാകുമാരിയെയും സദാശിവന്‍ നായരെയും ഈ അവസ്ഥയില്‍ കണ്ടെത്തിയത്.
മകന്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു.







