Spread the love

തിരുവനന്തപുരം :  കരമനയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ് (52), ബിന്ദു(44) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഭർത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഇവർക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നു. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group