video
play-sharp-fill

കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും !.  കപ്പിള്‍സ് മീറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പങ്കാളികളെ പങ്കുവയ്ക്കല്‍ ഗ്രൂപ്പുകളിൽ പതിനായിരത്തിലധികം അംഗങ്ങൾ; കോട്ടയം ജില്ലയിലെ നവദമ്പതിമാരടക്കം നിരവധി പേർ ഗ്രൂപ്പിൽ; ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും !. കപ്പിള്‍സ് മീറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പങ്കാളികളെ പങ്കുവയ്ക്കല്‍ ഗ്രൂപ്പുകളിൽ പതിനായിരത്തിലധികം അംഗങ്ങൾ; കോട്ടയം ജില്ലയിലെ നവദമ്പതിമാരടക്കം നിരവധി പേർ ഗ്രൂപ്പിൽ; ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മഹാനഗരങ്ങളിൽ ഉന്നതരായ ചില ബിസിനസുകാരും പൊങ്ങച്ചക്കാരും ഒത്തുകൂടുന്ന ക്ലബ്ബുകൾ.

അല്ലെങ്കിൽ ഇവരൊന്നിച്ച് ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ ഒന്നിച്ച് മുറികൾ ബുക്കു ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരമാകുമ്പോൾ ദമ്പതികൾ ഒത്തുകൂടും. കാറിന്റെ താക്കോലുകൾ ഒരു പാത്രത്തിൽ ഒന്നച്ചിടും. ഓരോരുത്തരായി വന്ന് അതിലൊരു താക്കോൽ എടുക്കും. ആ താക്കോലുള്ള കാറിന്റെ ഉടമയുടെ ഭാര്യ അയാളുടെ കൂടെ പോകണം.

ആ രാത്രി മുഴുവൻ അവൾ അയാൾക്കുള്ളതാണ്. അങ്ങനെ മുഴുവൻ പേരും താക്കോലെടുത്ത് അതാത് കാറുകളിലെ ഭാര്യമാരുമായി മുറികളിലേയ്ക്ക് പോകും.

മണർകാട് കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് ഇത്തരമൊരു സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി ഇടപാടുകാരെ കണ്ടെത്തി ഒൻപത് പേർക്ക് കാഴ്ചവച്ചതായി യുവതിതന്നെയാണ് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഭർത്താവടക്കം 7 പേർ അന്ന് അറസ്റ്റിലായി.
അതിന്റെ പകയാണ് മണർകാട്ടെ വീട്ടിലെത്തി ഭർത്താവ് യുവതിയോട് തീർത്തത്.

കപ്പിള്‍സ് മീറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്വാപ്പിംഗ് (പങ്കാളികളെ പങ്കുവയ്ക്കല്‍) ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തിലെ മിക്ക ജില്ലകളില്‍നിന്നുള്ളവരും പ്രവാസികളും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പതിനായിരക്കണക്കിന് അംഗങ്ങളുണ്ട്. കോട്ടയം ജില്ലയിലെ നവദമ്പതിമാരടക്കം നിരവധി പേർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്

ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭര്‍ത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

1940 കളിൽ യുഎസിലാണ് ഈ കാടൻ സമ്പ്രദായത്തിന്റെ തുടക്കം. യുദ്ധത്തിനിടയിൽ മരണപ്പെടുന്ന യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരുടെ ഭാര്യമാരെയും മക്കളെയും സംരക്ഷിക്കാൻ സഹ പൈലറ്റുമാർ ചേർന്ന് ആരംഭിച്ചതാണ് ഈ ഏർപ്പാട്.

അത്തരത്തിൽ മരിക്കുന്ന പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സ്വാപ്പിംഗിന് ഉപയോഗിച്ചു. പക്ഷേ ഇപ്പോൾ അത് തിന്നുകൊഴുത്ത് എല്ലിന്റെയിടയിൽ കയറുമ്പോൾ ചിലർക്ക് സൂക്കേട് തീർക്കാനുള്ള ഏർപ്പാടായി മാറി.