play-sharp-fill
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി; ആലപ്പുഴയില്‍ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; നടപടി അന്വേഷണ  കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി; ആലപ്പുഴയില്‍ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; നടപടി അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖിക

ആലപ്പുഴ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ആലപ്പുഴയിലെ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി.

ടെമ്പോ -ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എ റെജീബ് അലിയെയാണ് പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനിരയായ വ്യാപാരി പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്.