
റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി നവദമ്പതികള്‍
സ്വന്തം ലേഖകൻ
ജയ്പുര്‍: റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ടിനിടെ താഴേക്ക് ചാടി നവദമ്പതികള്‍. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലായിരുന്നു സംഭവം. ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാന്‍വിയും (20) ആണ് ട്രെയിന്‍ വന്നതിനെ തുടര്‍ന്ന് പാലത്തില്‍ നിന്ന് 90 അടി താഴ്ചയിലേക്ക് ചാടിയത്.
ജോഗ്മണ്ടി റെയില്‍വേ പാലത്തില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് പെട്ടെന്ന് ട്രയിന്‍ വരുന്നത് കണ്ടത്. ഇരുവരെയും കണ്ടതോടെ ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും അതിന് മുന്നെ ഇവര്‍ പാലത്തില്‍ നിന്ന് താഴേക്കു ചാടി. ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ദമ്പതികള്‍ താഴേക്കു ചാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ്മ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.