കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയ്‌ക്കൊപ്പം കറങ്ങി നടന്ന സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കാസർഗോഡ്: കൊറോണ വൈറസ് രോഗ ബാധ പടർന്നുപിടിക്കുന്നിതിന്റെ ഭീതിയിലാണ് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും. കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ രോഗ വ്യാപനത്തിന് കടിഞ്ഞാണിടാൻ അധികൃതർ അക്ഷീണം പരിശ്രമിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിക്കൊപ്പം കറങ്ങി നടന്ന സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. എരിയാൽ സ്വദേശി അബ്ദുൽ ഖാദറിനെതിരെയാണ് (47) കാസർകോട് ടൗൺ പോലീസ് കേസെടുത്തത്. സർക്കാർ നിർദേശം പാലിക്കാതെയും ആരോഗ്യ വകുപ്പ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞിട്ടും അതുകേൾക്കാതെ പല സ്ഥലത്തും കറങ്ങുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. കോഴിക്കോട് മുതൽ കാസർഗോഡ് വരെ ഇയാൾ നാടു മുഴുവൻ കറങ്ങിയതാണ് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്.
Third Eye News Live
0
Tags :