video
play-sharp-fill
കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും മാത്രം ലഭ്യത ഉറപ്പാക്കും.

സംസ്ഥാനത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അതേസമയം കാസർകോട് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. ജില്ലയിലെ കടകൾ രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കേരളത്തിലെ ബാങ്കുകൾ രണ്ട് മണിവരെ പ്രവർത്തിക്കും. സംസ്ഥാനച അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പുകളും എൽപിജി വിതരണ കേന്ദ്രങ്ങളും ആശുപത്രിയും പ്രവർത്തിക്കും. പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. സർക്കാർ ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഓഫീസുകളിൽ അത്യാവശ്യ ജീവനക്കാർ മാത്രമേ ഉണ്ടാകൂ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വീടുകളിൽ ഭക്ഷണ വിതരണം അനുവദിക്കും. സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം.

ലോക്ക് ഡൗണിൽ ഓർമിക്കാൻ

*പൊതുഗതാഗതം ഉണ്ടാവില്ല. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവ പ്രവർത്തിക്കില്ല
*സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം, കർശന പരിശോധനയുണ്ടാകും
*പെട്രോൾ പമ്പ്‌, ഗ്യാസ് എന്നിവ പ്രവർത്തിക്കും
*ആശുപത്രികൾ പ്രവർത്തിക്കും
*സർക്കാർ ഓഫീസുകൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കും
*ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കും
*ആവശ്യ സാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾ അടച്ചിടണം
*മെഡിക്കൽ ഷോപ്പുകൾ തുറക്കും
*ഹോട്ടലുകൾ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവകും
*നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ്; കനത്ത പിഴ
*ഫോൺ ലൊക്കേഷൻ നിരീക്ഷിക്കും; പട്ടിക അയൽവാസികൾക്ക് നൽകും
*ആൾക്കൂട്ടം അനുവദിക്കില്ല
*ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും
*കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും
*റിസർവ് ബാങ്കിന്റെ സഹായം തേടും
*ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേർന്ന് എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികൾ തുറക്കു.

ലോക്ക് ഡൗണിൽ ലഭ്യമാകുന്ന ആവശ്യ സാധനങ്ങൾ

പലചരക്ക് സാധനങ്ങൾ, പാനീയങ്ങൾ, ഫലങ്ങൾ, പച്ചക്കറികൾ, കുടിവെള്ളം, ഭക്ഷ്യസംസ്‌കരണശാലകൾ, പെട്രോൾ , സി. എൻ. ജി, ഡീസൽ പമ്പുകൾ, പാൽ സംസ്‌കരണ കേന്ദ്രങ്ങൾ, ഡെയ്‌റി യൂണിറ്റുകൾ, ഗാർഹിക വാണിജ്യ എൽ. പി. ജി വിതരണം, മെഡിക്കൽ സ്‌റ്റോറുകൾ വഴിയുള്ള മരുന്നുകളും മറ്റു ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും, ആരോഗ്യ സേവനം, മെഡിക്കൽ ആരോഗ്യ ഉപകരണങ്ങളുടെ ഉത്പാദനം എന്നിവ ലഭ്യമാകും.

ഇതോടൊപ്പം ആശയവിനിമയം ഉറപ്പുവരുത്തുന്നതിനുള്ള ടെലികോം കമ്പനികൾ അവരുടെ ഏജൻസികൾ, ബാങ്കുകളും എ. ടി. എമ്മുകളും, നെല്ല്, ഗോതമ്പ്‌
, അരി എന്നിവയുടെ കയറ്റിറക്ക്, മെതിയന്ത്രത്തിന്റെ ഉപയോഗം, ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെയും മറ്റു സേവനങ്ങളുടെയും നീക്കം, ജില്ലാ മജിസ്‌ട്രേറ്റുമാർ നിശ്ചയിക്കുന്ന മറ്റു അവശ്യ സാധനങ്ങൾ, കാലിത്തീറ്റ വിതരണം, ഐ. ടി, നെറ്റ്‌വർക്കിംഗ്, യു. പി.എസ്. ഉൾപ്പെടെയുള്ള ഐ. ടി അനുബന്ധ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന, ഐ. ടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള, ഐ. ടി കമ്പനികൾ, ഭക്ഷ്യഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഹോം ഡെലിവറി നടത്തുന്ന സംവിധാനങ്ങൾ എന്നിവയെ ഉൾപ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.