play-sharp-fill
കൊറോണക്കാലത്ത് നിങ്ങൾ ഒറ്റപ്പെട്ട് കഴിയുകയാണോ..? നിങ്ങൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസുണ്ട്; ഭക്ഷണവും വെള്ളവും വസ്ത്രവുമായി യൂത്ത് കോൺഗ്രസ് എത്തും; ഏതുനിമിഷവും നിങ്ങൾക്കു വിളിക്കാം

കൊറോണക്കാലത്ത് നിങ്ങൾ ഒറ്റപ്പെട്ട് കഴിയുകയാണോ..? നിങ്ങൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസുണ്ട്; ഭക്ഷണവും വെള്ളവും വസ്ത്രവുമായി യൂത്ത് കോൺഗ്രസ് എത്തും; ഏതുനിമിഷവും നിങ്ങൾക്കു വിളിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് ഒറ്റപ്പെട്ടു കഴിയുന്നവർക്ക്, സഹായവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജില്ലാ തലത്തിലും പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് , യൂത്ത് കെയർ പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന പേരിലാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് സഹായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


കൊറോണക്കാലത്ത് വീടുകളിലോ ഫ്‌ളാറ്റുകളിലോ ഒര്‌റപ്പെട്ട് കഴിയുകയാണെങ്കിൽ, ഭക്ഷണമോ വെള്ളമോ മരുന്നോ ആശുപത്രി യാത്രയോ അടക്കം എന്ത് ആവശ്യങ്ങൾക്കും നിങ്ങൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിളിക്കാം എന്ന സന്ദേശമാണ് യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടപ്പാക്കുന്ന പദ്ധതിയിയുടെ ഭാഗമായുള്ള പ്രചാരണ പോസ്റ്ററിൽ ജില്ലയിലെ കോട്ടയം, പാലാ, പുതുപ്പള്ളി, ഏറ്റുമാനൂർ, വൈക്കം, പൂഞ്ഞാർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ ഭാരവാഹികളുടെ ഫോൺ നമ്പരുകളാണ് നൽകിയിരിക്കുന്നത്. ഇത് കൂടാതെ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ടോം കോര അഞ്ചേരിൽ, സിജോ എന്നിവരുടെ ഫോൺ നമ്പരുകളും നൽകിയിട്ടുണ്ട്.