play-sharp-fill
കൊറോണയ്ക്ക് കാരണം ഈനാം പേച്ചിയോ…?  ഈനാം പേച്ചിയിൽ നിന്നും കണ്ടെത്തിയ വൈറസിന്റെ ഘടനയും മനുഷ്യരിലെ വൈറസ് ഘടനയും 99 ശതമാനം സാമ്യം ; കണ്ടെത്തലുമായി ഗവേഷകർ

കൊറോണയ്ക്ക് കാരണം ഈനാം പേച്ചിയോ…? ഈനാം പേച്ചിയിൽ നിന്നും കണ്ടെത്തിയ വൈറസിന്റെ ഘടനയും മനുഷ്യരിലെ വൈറസ് ഘടനയും 99 ശതമാനം സാമ്യം ; കണ്ടെത്തലുമായി ഗവേഷകർ

സ്വന്തം ലേഖകൻ

ബീജിംഗ്: ലോകത്തിൽ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ പടർന്നു പിടിക്കുമ്പോൾ കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകർ പറയുന്നു. ഈനാം പേച്ചിയിൽ നിന്നും കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയും രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയും 99 ശതമാനം സാമ്യമുള്ളതായി കണ്ടെത്തി.


അങ്ങനെയെങ്കിൽ ചൈനക്കാരുടെ ശരീരത്തിൽ ഈനാം പേച്ചിയുടെ ശരീരത്തിലുള്ള വൈറസ് എങ്ങനെ കടന്നു ? ഇവർ ഈനാം പേച്ചികളേയും തിന്നാറുണ്ടോ? നേരത്തേ വൈറസിന്റെ ഉറവിടം പാമ്പിലൂടെയാണെന്നും വവ്വാലിലൂടെയാണെന്നുമുള്ള വിലയിരുത്തലുകൾ പുറത്തു വന്നിരുന്നു.എന്നാലും ഇപ്പോഴും പരിശോധനയും പഠനങ്ങളും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയിൽ വെള്ളിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത് 86 പേരാണ്. ഇതുവരെ ആകെ മരണം 722 ആയി. 3399 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിൽ 34,500 പേർ കഴിയുമ്പോഴാണ് ദിവസങ്ങൾ കഴിയും തോറും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്നത്.

ചൈനയിൽ കൊറോണ പടരുന്നതിനാൽ ചൈനയിലേക്ക് വന്നുകൊണ്ടിരുന്ന ക്രൂസ് കപ്പൽ ജപ്പാനിലെ യോക്കോഹോമ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്.
കാർണിവൽ പ്രിൻസസ് ക്രൂയിസസിൽ 3700 യാത്രക്കാരുണ്ട്. ഇതിൽ 273 പേർ രോഗ ലക്ഷണങ്ങളെ തുടർന്ന നിരീക്ഷണത്തിലാണ്. അർജന്റീനയിൽ നിന്നും ഒരാൾ, ഓസ്ട്രേലിയക്കാരിൽ നിന്നും കാനഡക്കാരിൽ നിന്നും അഞ്ചു പേർ വീതവും ജപ്പാനിൽ നിന്നുള്ള 21 പേർക്കും ബ്രിട്ടനിൽ നിന്നും ഒരാളും അമേരിക്കയിൽ നിന്നും ആറു പേർക്കുമാണ് കൊറോണ കണ്ടെത്തിയിരിക്കുന്നത്.

ഫെബ്രുവരി 19 വരെ കപ്പലിലെ എല്ലാവരുടേയും രക്ത പരിശോധന നടക്കുമെന്നാണ് വിവരം. രോഗബാധയെ തുടർന്ന് ഒരാളുടെ മരണം റിപ്പോർട്ട് ചെയ്ത ഹോങ്കോങ് തീരത്തെ ഒരു കപ്പലിൽ മൂന്ന് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിട്ടുണ്ട്.