ആരും ഭയപ്പെടേണ്ട സാഹചര്യമില്ല ; ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക : ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ
തൃശൂർ: ലോകം മുഴുവൻ ഭീതി പടർത്തുന്ന കൊറോണ വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നുമെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും, ഇവർ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
നിലവിലെ കണക്കനുസരിച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും 1053 പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇവർ സ്വമേധയാ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിർബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തിൽ തുടരണം.രോഗബാധയെ തുടർന്ന് ചൈനയിൽ 213 പേരാണ് മരണപ്പെട്ടത്. കൊറോണ വൈറസ് അനിയന്ത്രിതമായി ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Third Eye News Live
0