കലിയടങ്ങാതെ കൊറോണ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1,69,533, ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 368 പേർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി : കഴിഞ്ഞ എതാനും മാസങ്ങളായി ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് കൊറോണ വൈറസ് ബാധയേത്തുടർന്ന് ലോകത്ത് മരണത്തിന് കീഴടങ്ങിയത്.

ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. ചൈനയേക്കാൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ള രാജ്യം ഇറ്റലിയാണ്. സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രാൻസിലും, സ്‌പെയിനിയുമെല്ലാം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം പോർച്ചുഗീസ് സ്‌പെയിനുമായുള്ള അതിർത്തി അടയ്ക്കുകയും ചെയ്തു. ആഗോള തലത്തിൽ ഇതുവരെ 77,753 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തരായാട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.