video
play-sharp-fill
കൊറോണ വൈറസ് : നിയന്ത്രിക്കാൻ രാജ്യം സജ്ജം ; ഡൽഹിയിൽ ഐസൊലേഷൻ വാർഡുകൾ തയ്യാർ

കൊറോണ വൈറസ് : നിയന്ത്രിക്കാൻ രാജ്യം സജ്ജം ; ഡൽഹിയിൽ ഐസൊലേഷൻ വാർഡുകൾ തയ്യാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് നിയന്ത്രിക്കാൻ സജ്ജം. ഡൽഹിയിലോ രാജ്യത്തോ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്താൽ പ്രവേശിപ്പിക്കാനായി ഐസൊലേഷൻ വാർഡുകൾ തയാറാണെന്നു ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. അയൽ രാജ്യമായ ചൈനയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ ഉണ്ടായാൽ ചികിത്സിക്കാനും പരിചരിക്കാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും അനുബന്ധ സ്റ്റാഫുകൾക്കും പരിശീലനം നൽകിക്കഴിഞ്ഞു.

നിലവിൽ ഇത്തരം കേസുകൾ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എല്ലാവരും ഉയർന്ന രീതിയിൽ ശുചിത്വം പാലിക്കണം. തിരക്കുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, അങ്ങനെ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാൽ മാസ്‌കുകൾ ധരിക്കുക തുടങ്ങി മുൻകരുതലുകൾ സ്വീകരിക്കണം. ചുമ, പനി, തളർച്ച എന്നീ രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻതന്നെ ഡോക്ടറെ കാണണമെന്ന് ഡോ. രൺദീപ് നിർദേശിച്ചു. ആരോഗ്യ പ്രവർത്തകർക്കുള്ള എല്ലാ മുൻകരുതലുകളും എയിംസിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാർ ചൈനയിൽ നിന്നെത്തുന്ന യാത്രക്കാരെ തെർമൽ സ്‌ക്രീനിംങ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ന്യൂമോണിയയ്ക്കു കാരണമാകുന്ന വൈറസ് അതിവേഗം പടരുന്നതാണെന്നും വൈറസ് ബാധയെ തടയാൻ മുൻകരുതൽ അനിവാര്യമാണെന്നും ഡോ. രൺദീപ് വ്യക്തമാക്കി.