play-sharp-fill
പത്തനംതിട്ട റാന്നിയിൽ അഞ്ചു പേർക്ക് കൊറോണ: ഇറ്റലിയിൽ നിന്നും എത്തിയവർ ആരോടും പറയാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്നു; പൊലീസ് സ്റ്റേഷനിലും ആശുപത്രികളിലും തീയറ്ററിലും അടക്കം കൊറോണ ബാധിതരുടെ യാത്ര

പത്തനംതിട്ട റാന്നിയിൽ അഞ്ചു പേർക്ക് കൊറോണ: ഇറ്റലിയിൽ നിന്നും എത്തിയവർ ആരോടും പറയാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്നു; പൊലീസ് സ്റ്റേഷനിലും ആശുപത്രികളിലും തീയറ്ററിലും അടക്കം കൊറോണ ബാധിതരുടെ യാത്ര

തേർഡ് ഐ ബ്യൂറോ

കോട്ടയം: പത്തനംതിട്ടയിൽ അഞ്ചു പേർക്കു കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും മാർച്ച് ഒന്നിന് ജില്ലയിൽ എത്തിയ കുടുംബത്തിലെ അഞ്ചു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നും അസുഖ ബാധിതരായി എത്തിയ സംഘത്തിലെ ഒരാൾ പോലും ആശുപത്രിയിൽ എത്തുകയോ, ആരോഗ്യ വകുപ്പ് നിർദേശിച്ച സമയം പൊതുജന സമ്പർക്കത്തിൽ നിന്നും മാറി നിൽക്കാനോ തയ്യാറായില്ല. ഇതോടെ പത്തനംതിട്ട ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിലേയ്ക്കു കൊറോണ പടരുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

മാർച്ച് ഒന്നിനാണ് റാന്നിയിലെ കുടുംബം ഇറ്റലിയിൽ നിന്നും എത്തിയത്. ചെറിയ പനിയും അസ്വസ്ഥതയുമായി ഇവർ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും, വിദേശത്തു നിന്നും എത്തിയതാണ് എന്നു അധികൃതരെ അറിയിച്ചിരുന്നില്ല. തുടർന്നു ഇവർ ജില്ലയിലെ എസ്.പി ഓഫിസിലും തീയറ്ററിലും ഷോപ്പിംങ് മാളുകളിലും എല്ലാം ഈ അസുഖവുമായി കറങ്ങി നടന്നു. ഇത് അടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളിൽ വച്ചായിരുന്നു ഇവരുടെ കറക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം ഇവരുടെ അഞ്ചു ബന്ധുക്കളെ കൂടി പനിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിവരം അന്വേഷിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇറ്റലിയിൽ നിന്നും കുടുംബം എത്തിയത് കണ്ടെത്തിയത്. തുടർന്നു, ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിക്കുകയും, ഇറ്റലിയിൽ നിന്നും എത്തിയ കുടുംബത്തെ മാറ്റിപാർപ്പിക്കുകയും ചെയ്തു. ഇവർക്കൊപ്പം വിമാനത്തിൽ എത്തിയവരെ കണ്ടെത്തുന്നതിനും, രോഗം ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനുമാണ് ഇനി ആരോഗ്യ വകുപ്പ് നീക്കം നടത്തുന്നത്.

ഈ ഏഴു ദിവസത്തിനിടയിൽ ഇവർ യാത്ര ചെയ്ത സ്ഥലങ്ങൾ കണ്ടെത്തുകയും, ഇവിടങ്ങളിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇവർ എത്തിയ സ്ഥലങ്ങളിലെ ആളുകളെ കണ്ടെത്തി ഇവർക്കു രോഗം ഇല്ലെന്ന് ഉറപ്പാക്കും. ഇത്തരത്തിൽ വലിയ സുരക്ഷാ മുൻകരുതലുകളാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നത്.

പത്തനംതിട്ടയിലെ അഞ്ചു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അടിയന്തര യോഗം ചേർന്ന ശേഷമായിരുന്നു മന്ത്രിയുടെ സ്ഥീരീകരണം. രോഗം സ്ഥിരീകരിച്ച അഞ്ചു പേരിൽ മൂന്നു പേർ ഇറ്റലിയിൽ നിന്നും എത്തിയവരും, രണ്ടു പേർ ഇവരുടെ ബന്ധുക്കളുമാണ്. കൊറോണ സ്ഥിരീകരിച്ച അഞ്ചു പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇവരുടെ സാമ്പിൾ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്.