play-sharp-fill
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : 18 കോവിഡ് കേസുകളുടെ ഉറവിടം അജ്ഞാതം ; ഉറവിടം അജ്ഞാതമായ കേസുകളിൽ മൂന്നെണ്ണം കോട്ടയത്ത്

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : 18 കോവിഡ് കേസുകളുടെ ഉറവിടം അജ്ഞാതം ; ഉറവിടം അജ്ഞാതമായ കേസുകളിൽ മൂന്നെണ്ണം കോട്ടയത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്ത 41 കേസുകളാണ് ഉള്ളതെന്നും ഇവയിൽ 18 കേസുകളിൽ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബാക്കിയുള്ള 23 കേസുകളിൽ അന്വേഷണം പരോഗമിക്കുകയാണ്. ഉറവിടം സ്ഥിരീക്കാത്ത കേസുകളിൽ മൂന്നെണ്ണം കോട്ടയത്താണ്. കോട്ടയത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, മലപ്പുറത്തും മൂന്നെണ്ണം വീതവും, കൊല്ലം, ഇടുക്കി ജില്ലകളിൽ രണ്ടെണ്ണം വീതവും കോഴിക്കോട്,തൃശൂർ എന്നിവിടങ്ങളിൽ ഒരോ കേസുകളുടെയും ഉറവിടം അജ്ഞാതമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 എണ്ണത്തിന്റെ ഉറവിടമാണ് ആരംഭത്തിൽ കണ്ടെത്താൻ സാധിക്കാതിരുന്നത്. എന്നാൽ ഇവയിൽ 125 കേസുകളുടെയും ഉറവിടം പിന്നീട് കണ്ടെത്തി.

അവശേഷിക്കുന്ന 41 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പരോഗമിക്കുകയാണ്. അവ ഉടനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇവയിൽ 23 കേസുകളിൽ ഉറവിടം ഉടനെ കണ്ടെത്താനാകും. ബാക്കി 18 കേസുകളുടെ ഉറവിടം ഇപ്പോൾ അജ്ഞാതമാണ്.

ഉറവിടാന്വേഷണം പരോഗമിക്കുന്ന 23 കേസുകളിൽ 13 എണ്ണവും മലപ്പുറത്താണ്. മൂന്ന് കേസുകൾ ഇടുക്കി ജില്ലയിലാണ്. പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ട് കേസുകൾ വീതവും കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിൽ ഓരോ കൊറോണ കേസുകളിലും ഉറവിടാന്വേഷണം പുരോഗമിക്കുകയാണ്.