video
play-sharp-fill
രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം മൂന്ന് ആയി ; വരുന്ന 15 ദിവസം ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിദഗ്ധ ഡോക്ടർമാർ

രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം മൂന്ന് ആയി ; വരുന്ന 15 ദിവസം ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിദഗ്ധ ഡോക്ടർമാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. കൊറോണയ്‌ക്കെതിരെയുളള രണ്ടാംഘട്ട പോരാട്ടത്തിലാണ് ഇന്ത്യ. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ചവർക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് നിലവിൽ ഇന്ത്യയിൽ കൊറോണ ബാധിക്കാൻ സാധ്യതയുളളത്.

എന്നാൽ ചൈന,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ രോഗം കൂടുതൽ ആളുകളിലേക്ക് വ്യപിക്കുന്നതിനാൽ പ്രതിരോധം മൂന്നാം ഘട്ടത്തിത്തിലാണ്. വൈറസിന്റെ വ്യപനം തടയാനായാൽ തന്നെ രോഗം കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വന്നവർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാതെ പോയതും,നിരീക്ഷണത്തിൽ ഉളളവർ ഐസോലേഷൻ വാർഡിൽ നിന്നും മുങ്ങിയതുമാണ് രോഗം കൂടുതൽ ആളുകളിലെ പകരാൻ കാരണമായത്.

അതുകൊണ്ട് തന്നെ വരുന്ന രണ്ടാഴ്ച എറെ നിർണായകമാണെന്നും, പൊതു ശുചിത്വം വർദ്ധിപ്പിക്കുകയും പൊതുസമ്പർക്ക പരിപാടികൾക്ക് നിയന്ത്രണം എർപ്പെടുത്തുകയും ചെയ്താൽ രോഗം കൂടുതൽ വ്യപ്പിക്കുന്നത് തടയാനാക്കുമെന്നുമാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു.

രോഗ വ്യാപനം മൂന്നാം ഘട്ടത്തിലെക്ക് കടക്കുന്നത് തടയാൻ പൊതു ഐസൊലേഷൻ ഉൾപ്പടെ നിരവധി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭർഗവ പറഞ്ഞു.രോഗവ്യാപനം ഇന്ത്യയിൽ ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്. എന്നാൽ രോഗം കൂടുതൽ വ്യാപിക്കാനുളള സാധ്യതയും തളളിക്കളയാനാകില്ല. തിനാൽ വൈറസ് കൂടുതൽ വ്യപിക്കുന്നത് തടയുന്നതാണ് വരുന്ന പതിനഞ്ച് ദിവസങ്ങളിൽ പ്രധാനമെന്നും അധികൃതർ അറിയിച്ചു.