നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വീകരണം: രജിത് കുമാർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശം മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ റിയാലിറ്റി ഷോ താരവും അധ്യാപകനുമായ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ.
തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാർ തന്റെ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതേ തുടർന്ന് ചില വിദ്യാർഥികൾ ഇടപെട്ടാണ് സ്വീകരണം സംഘടിപ്പിച്ചതെന്ന് ആരോപണം.
തുടർന്ന് നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0