play-sharp-fill
കൊറോണ വൈറസ് ഭീതിയിൽ മുൻകരുതൽ നിർദ്ദേശം ലംഘിച്ച കോട്ടയം സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

കൊറോണ വൈറസ് ഭീതിയിൽ മുൻകരുതൽ നിർദ്ദേശം ലംഘിച്ച കോട്ടയം സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ഭീതിയിൽ ആരോഗ്യവകുപ്പിന്റെ ഹോം ക്വാറൈന്റൻ നിർദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് പതിനാലിനാണ് ഇയാൾ വിദേശത്ത് നിന്നും എത്തിയത്. ആരോഗ്യ പരിശോധനക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശം നൽകിയിരുന്നു. ഹോം ക്വാറന്റൈയൻ നിർദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ നന്ദകുമാർ വീട്ടിലില്ലെന്ന് മനസിലാക്കി. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നുവെന്ന് കേരളാ പൊലീസിന്റെ ഫെയസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ആരോഗ്യവകുപ്പിന്റെ Quarantine നിർദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇയാൾ കഴിഞ്ഞ 14 നാണ് വിദേശത്ത് നിന്നും എത്തിയത്. മെഡിക്കൽ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിച്ചിരുന്നു. quarantine നിർദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി ഭവന സന്ദർശനം നടത്തി വരവെ ഇയാൾ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നു.

ഇയാൾക്കെതിരെ Cr. No. 232/20 പ്രകാരം തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
#keralapolice #corona #covid19