എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ ഭീതിയുടെ
നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന നിർദ്ദേശിച്ചത് പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘എടാ കെറേണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല’ എന്ന് പഞ്ച് ഡയലോഗിലാണ് സഹോദകന്മാരുടെ വീഡിയോ അവസാനിക്കുന്നത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികളാണ് നീരജും നിരഞ്ജനും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ധനമന്ത്രി തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്.
മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
‘നീ പോടാ കൊറോണാ വൈറസേ’ എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേർന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൌതുകകരമാണ്. പകർച്ച വ്യാധി തടയാൻ ലോകരോഗ്യ സംഘടന നിർദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്.
‘വെള്ളത്തിൽ കളിക്കരുത്’ എന്ന അമ്മയുടെ വാണിംഗിന് ‘ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ’ എന്നാണ് കുട്ടിയുടെ കൌണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കെറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.
അനിയനെ താരമാക്കി നിരഞ്ജനാണ് സ്‌ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജിയിലും. സ്‌കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ. നമ്മളിൽ നിന്ന് ആരിലേയ്ക്കും കെറോണാ പടരാൻ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയിൽ.
കെറോണയ്‌ക്കെതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളടക്കം പങ്കു ചേരുകയാണ്