ചികിത്സയ്ക്കും പരീക്ഷയ്ക്കും എത്തുന്നവർക്ക് ക്വാറന്റൈൻ ഇല്ലാതെ കേരളത്തിൽ തങ്ങാം ; ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങിയാൽ കേസെടുക്കാനും നിർദ്ദേശം ; നിയന്ത്രണങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് ഹ്രസ്വ സന്ദർശനത്തിനായി വരുന്നവർക്ക് ക്വാറന്റൈനിൻ കൂടുതൽ ഇളവുകൾ നൽകി സർക്കാർ. പരീക്ഷയ്ക്കും ബിസിനസ് ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി സംസ്ഥാനത്ത് എത്തുന്നവർക്ക് ക്വാറന്റൈനിൽ അല്ലാതെ ഏഴ് ദിവസം വരെ സംസ്ഥാനത്ത് തങ്ങാം.
കൂടാതെ ഏഴ് ദിവസത്തിൽ കൂടുതൽ താമസിച്ചാൽ കേസെടുക്കാനും നിർദേശമുണ്ട്. ചട്ട ലംഘനമുണ്ടായാൽ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഉദ്യോഗസ്ഥർക്കും പ്രൊഫഷണൽ ജീവനക്കാർക്കും സർക്കാർ ഇളവുകൾ നൽകിയിരുന്നു. പരീക്ഷാർത്ഥികളെ കൂടി ഉൾപെടുത്തിയതാണ് ഇത്തവണ ചട്ടം പരിഷ്‌കരിച്ചത്.
കൂടാതെ പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് വരെ സംസ്ഥാനത്തെ വരാൻ സാധിക്കും. അതുകൂടാതെ പരീക്ഷ കഴിഞ്ഞാൽ മൂന്ന് ദിവസത്തിനകം സംസ്ഥാനത്ത് നിന്നും മടങ്ങണം. കൂടാതെ പരീക്ഷയ്ക്കായി വരുന്നവർ മറ്റു സ്ഥലങ്ങളിൽ പോകാനും പാടില്ല.
ജാഗ്രത പോർട്ടൽ വഴിയാണ് പാസിനായി അപേക്ഷ നൽകേണ്ടത്. ജില്ലാ കളക്ടർമാരായിരിക്കും ഇതിന് അനുമതി നൽകുന്നത്.