video
play-sharp-fill
ലോക്ക് ഡൗൺ കാലത്ത് വിൽക്കാൻ ചാരായം വാറ്റുന്നതിനിടയിൽ മധ്യവയസ്‌കൻ എക്‌സൈസ് പിടിയിൽ ; സംഭവം തിരൂരിൽ

ലോക്ക് ഡൗൺ കാലത്ത് വിൽക്കാൻ ചാരായം വാറ്റുന്നതിനിടയിൽ മധ്യവയസ്‌കൻ എക്‌സൈസ് പിടിയിൽ ; സംഭവം തിരൂരിൽ

സ്വന്തം ലേഖകൻ

തിരൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായി ചാരായ വാറ്റും പുരോഗമിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് വില്പന നടത്താൻ ചാരായം വാറ്റുന്നതിനിടയിൽ ഒരാൾ എക്‌സൈസ് പിടിയിൽ. തിരൂരിൽ അമലത്ത് വീട്ടിൽ മണികണ്ഠനെ (45)യാണ് ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.

വെട്ടം വേവണ്ണയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി.എൻ. ബിനുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സുരേഷിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി വെട്ടം, വേവണ്ണ പ്രദേശങ്ങളിൽ പ്രതി ചാരായം വിറ്റതായി നാട്ടുകാർ പറഞ്ഞിരുന്നു. സുരേഷിന്റെ അനിയന്റെ തോട്ടത്തിൽ നിന്നാണ് ചാരായം വാറ്റുന്നതിനിടയിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. എക്‌സൈസ് സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലോക്ക് ഡൗൺകാലത്ത് മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് പേർ ജീവനൊടുക്കിയിരുന്നു. വെള്ളിയാഴ്ച തൃശൂരിലും എറണാകുളത്തും ശനിയാഴ്ച കൊല്ലത്തുമാണ് ഓരോരുത്തർ ജീവനൊടുക്കിയത്.

അതേസമയം ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സരേന്ദ്രൻ പങ്കുവെച്ചിരുന്നു. നാല് പേരെ കഴിഞ്ഞ ദിവസം ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു.

രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിട്ടത്. എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയത് വലിയോരു സാമൂഹ്യ വിപത്തിലേക്ക് ആയിരിക്കും നയിക്കുക.

മദ്യം കിട്ടാതാവുന്നതോടെ ചിലരിൽ ഉറക്കക്കുറവ്, തുടർച്ചയായി ശർദിക്കൽ, ശരീരം വിറയൽ, നടക്കാൻ പറ്റാത്ത അവസ്ഥ എന്നിവയുണ്ടാകും. ഈ ലക്ഷണം കണ്ടാൽ ആശുപത്രിയിൽ എത്തിച്ച് അഞ്ചോ പത്തോ ദിവസം ചികിത്സ നൽകിയാൽ തന്നെ ഇവരെ സാധാരണ നിലയിലേക്കെത്തിക്കാൻ സാധിക്കും.

വളരെ ചുരുക്കം ചിലരിൽ മദ്യം നിർത്തി 48 മണിക്കൂർ കഴിയുമ്പോഴേക്കും മേൽപറഞ്ഞ ലക്ഷണങ്ങൾക്കൊപ്പം അപസ്മാരവുമുണ്ടാവും, റം ഫിക്‌സ് എന്നാണ് ഇതിന് പറയുന്നത്. ഇത് അൽപ്പം ഗൗരവം കൂടിയ കാര്യമാണ്. ശരീരത്തിന്റെ ജലാംശം കുറയാനും സോഡിയത്തിന്റെ അംശം കുറഞ്ഞ് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ഒരു പക്ഷെ തടസ്സപ്പെടുത്തിയേക്കാം. ഇത് ഹൃദയാഘാതത്തിനും കാരണമാവാം.

ഇവർക്ക് കൃത്യമായ ചികിത്സ നൽകുന്നതിന് പകരം വീണ്ടും മദ്യം ലഭിക്കുന്ന അവസ്ഥയിലേക്കെത്തിച്ചാൽ അത് അവരെ രക്ഷിക്കുന്നതിന് പകരം ശിക്ഷിക്കുന്ന അവസ്ഥയിലേ ക്കെത്തിക്കും ചികിത്സ നൽകാൻ വൈകുന്നതിന് അനുസരിച്ച് പല തരത്തിലുള്ള അണുബാധയ്ക്കും കാരണമാവും.