play-sharp-fill
കൊറോണ ബാധിതനായ കോട്ടയം സ്വദേശി കമ്പംമേട്ടിൽ പിടിയിൽ; കോട്ടയത്ത് ഒരു കേസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്

കൊറോണ ബാധിതനായ കോട്ടയം സ്വദേശി കമ്പംമേട്ടിൽ പിടിയിൽ; കോട്ടയത്ത് ഒരു കേസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് മാസം പ്രായ കുഞ്ഞിന് ഉൾപ്പെടെ 11 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിക്കുന്നത്.

കണ്ണൂർ 7, കോഴിക്കോട് 2, കോട്ടയത്തും മലപ്പുറത്തും ഒന്ന് വീതമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അയാൾ പാലക്കാട്ടുകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോട്ടയത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത ഒരു കേസ് യഥാർത്ഥത്തിൽ കോട്ടയത്തിന്റെ പട്ടികയിൽ വരുന്നതല്ല. ഓസ്‌ട്രേലിയയിൽ നിന്നും എത്തിയ കോട്ടയം സ്വദേശിയായ 65 വയസുള്ള പ്രവാസി വനിത ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇവർ നിരീക്ഷണം ലംഘിച്ച് കോട്ടയത്തേയ്ക്കു ചാടി. ഡൽഹിയിൽ നിന്നും കാറിലാണ് ഇവർ കോട്ടയത്തേയ്ക്കു യാത്ര തിരിച്ചത്. തുടർന്നു ഇവരെ തമിഴ്‌നാട് അതിർത്തിയിൽ കമ്പംമേട്ടിൽ തടഞ്ഞു.

തുടർന്നു നടത്തിയ പരിശോധനയിൽ ഇവർക്ക് പോസ്റ്റീവാണ് എന്നു കണ്ടെത്തി. തുടർന്ന് ഇവരെ കമ്പം മേട്ടിലെ കോവിഡ് കൺട്രോൾ യൂണിറ്റിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെ കോട്ടയത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

നെടുകണ്ടം ആശുപത്രിയിൽ വച്ചാണ് ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തത്‌.
ഭർത്താവിന് കോവിഡ് നെഗറ്റീവും ഭാര്യക്ക് പോസിറ്റീവുമാണ്. ഓസ്‌ട്രേലിയയിൽ നിന്ന് മാർച്ച് 20നാണ് ഡൽഹിയിലെത്തിയത്‌.

ഇരുവരും ഡൽഹിയിൽ നിരീക്ഷണത്തിനിടയിൽ മുങ്ങി സ്വകാര്യ വാഹനത്തിൽ ഇടുക്കിയിലേക്ക് കടക്കുന്നതിനിടയിൽ കമ്പംമേട്ടിൽ വെച്ച ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു.

ഇവർ കമ്പംമേട്ട് കോവിഡ് കെയർ സെന്ററിൽ ചികിത്സയിലാണ്‌. ഇവരെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.  പാസ്‌പോർട്ടിൽ കോട്ടയം വിലാസം വെച്ചാണ് കോട്ടയത്തിന്റെ ലിസ്റ്റിൽ വന്നതെന്നറിയുന്നു.

അതേസമയം 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഒരാൾ മാത്രമാണ് ഇന്ന് രോഗമുക്തി നേടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തി നേടിയവരെക്കാൾ കൂടുതൽ രോഗബാധിതരുണ്ടാകുന്നത്. രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനവ് ആശങ്ക ഉണർത്തുന്നതാണ്.

പതിനൊന്ന് പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 437 ആയി ഉയർന്നു. ഇവരിൽ 127 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

29,150 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 28,804 പേർ വീടുകളിലും 346 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

അതേസമയം 95 പേരെ ഇന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 20,821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 19,998 സാമ്പിളുകളാണ് നെഗറ്റീവ് ആയത്.