video
play-sharp-fill

വിദേശത്ത് നിന്നുമെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന മൂന്ന് കോട്ടയം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

വിദേശത്ത് നിന്നുമെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന മൂന്ന് കോട്ടയം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച്‌ കറങ്ങി നടന്ന
മൂന്ന് കോട്ടയം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോം ക്വാറന്റൈയിൻ നിർദ്ദേശം തള്ളിയ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി വഴിക്കത്തോട് സുരേന്ദ്രൻ, ഭാര്യ സരള, കുടമാളൂർ പുളിഞ്ചുവട് സ്വദേശി അജിത്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവർ നിർബന്ധമായും ക്വാറൻറൈനിൽ പ്രവേശിക്കണമെന്ന് സർക്കാരും ആരോഗ്യവകുപ്പ് അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു.എന്നാൽ ആരോഗ്യ വകുപ്പിന്റെ ഈ നിർദേശം പാലിക്കാതെ നാട്ടിൽ കറങ്ങി നടന്നതിനാണ് കേസ്. ഫെബ്രുവരി പതിനാറിന് ഖത്തറിൽ നിന്ന് മടങ്ങി എത്തിയ സുരേന്ദ്രനോടും കുടുംബത്തോടും ആരോഗ്യ വകുപ്പ് ക്വാറന്റൈൻ പാലിക്കാൻ നിർദേശിച്ചിരുന്നു. ഒമാനിൽ നിന്നെത്തിയ അജിത്ത് 11 ദിവസമായി നിരീക്ഷണത്തിലായിരുന്നു.

അതേസമയം നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശം നൽകിയിട്ടും നാട്ടിൽ കറങ്ങി നടക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.